ന്യൂഡൽഹി: വിദ്യാഭ്യാസം യാതൊരു കാരണവശാലും ലാഭമുണ്ടാക്കാനുള്ള ബിസിനസ്സായി മാറ്റാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ സ്വകാര്യ സർവ്വകലാശാലകളും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ വിവരങ്ങളും സമഗ്രമായി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് എൻ.വി. ......
ന്യൂഡൽഹി: കമ്പനീസ് ആക്ട് പ്രകാരമുള്ള കോർപ്പറേറ്റ് തട്ടിപ്പുകൾ സംബന്ധിച്ച് പരാതി നൽകാൻ കേന്ദ്ര സർക്കാരിന് ഏതെങ്കിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ. ......
ന്യൂഡൽഹി:അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അതിനുള്ള കാരണങ്ങൾ എഴുതിനൽകിയില്ലെങ്കിൽ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിർബന്ധമായും വകുപ്പ്തല അന്വേഷണം (Departmental Inquiry) നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ......
ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി രാധ രംഗത്തെത്തിയത്. അഞ്ച് ചെക്കുകൾ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ......
ന്യൂഡൽഹി: ഡോക്ലാം സംഘർഷത്തിന്റെ പ്രത്യാഘാതം ഇന്ത്യയിലെ ചൈനീസ് ബാങ്കിന്റെ പ്രവർത്തനങ്ങളിലേക്കും വ്യാപിച്ചിരുന്നതായി റിപ്പോർട്ട്. 2017-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ 73 ദിവസം നീണ്ട ഡോക്ലാം സംഘർഷത്തിനിടെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ (ഐസിബിസി) മുംബൈ ശാഖയിലെ കോടിക്കണക്കിന് ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും മരവിപ്പിച്ചെന്നാണ് റിപ്പോർട്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് 18.5 കോടി ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും തടഞ്ഞുവെച്ചതെന്നാണ് അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൺസോർഷ്യമായ ഐസിഐജെയുടെ കണ്ടെത്തൽ. ......
ചെന്നൈയിൽ സായുധസേനയിലെ സബ് ഇൻസ്പെക്ടറെ ഭാര്യ ഉറക്കഗുളിക നൽകി മയക്കിയശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശിനിയായ ഭാര്യ സെൽവറാണി (32) അറസ്റ്റിലായി. ......
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം. 450 അംഗ റഷ്യൻ സ്റ്റേറ്റ് ഡ്യൂമയിൽ 355 സീറ്റുകളാണ് യുണൈറ്റഡ് റഷ്യ സ്വന്തമാക്കിയത്. ......
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനം കൈക്കൊള്ളും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനാണ് സർക്കാർ നീങ്ങുന്നതെന്നാണ് സൂചന.
മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം സംബന്ധിച്ച നടപടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് അനുകൂല ഫലങ്ങൾ. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും.......
കൊച്ചി: എയർ കണ്ടീഷനിംഗിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസിയുടെ (ഡി.പി-എ.സി) കേരളത്തിലെ ആദ്യ ലൈവ് എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി കൂനംതൈയിലുള്ള ചിൽട്ടൺ ടവേഴ്സിൽ ആരംഭിച്ച എക്സ്പീരിയൻസ് സെൻ്റർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഏറെ അനിവാര്യമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ......